Monday 30 March 2015

വാട്സാപ്പ് ! .... WHATsaappppp !

ഡിസ്ക്ലയിമർ :

ഈ കഥയ്ക്കും പതിവ് പോലെ ജീവിച്ചിരിക്കുന്നവരുമായി അല്ലാതെ മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല.

************************************************************************

ഇതാണ് ഇന്നത്തെ ന്യൂ ജെനറേഷൻ ...


ഫോട്ടോ കടപ്പാട് : ദി ലോജിക്കൽ ഇന്ത്യൻ (ഫേസ് ബുക്ക്‌)

ഈ കഥയുടെ നായകനെ നമുക്ക് ഷിജു കൃഷ്ണൻ എന്ന് വിളിക്കാം, ഈ കഥയിലെ വില്ലനെ നമുക്ക് കർണ്ണൻ എന്നും.

നോവെൽസ് ഒന്നും വായിക്കാൻ ഒരു മൂഡ്‌ ഇല്ലാത്തതുകൊണ്ടും, നല്ല സിനിമകൾ ഒന്നും ഇല്ലാത്തതുകൊണ്ടും, അന്ന് രാത്രി ഫുട്ബോൾ കളികൾ ഒന്നും ലൈവ് കാണിക്കുന്നില്ലാത്തതുകൊണ്ടും ഉറക്കം വരുന്ന വരെ എന്ത് ചെയ്യണം എന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് വാട്സാപ്പിൽ ഒന്ന് കേറിനോക്കാം എന്ന് കരുതിയത്. 

സ്ഥിരമായി മെസ്സേജ് അയക്കാത്ത ആർക്കെങ്കിലും അയച്ചു പരിചയം പുതുക്കമെന്നു കരുതി നോക്കുമ്പോൾ ആണ് ഷിജു കൃഷ്ണനെ ഓർമ്മ വന്നത്. ഇന്നത്തെ ഇര അവൻ തന്നെ ആവട്ടെ എന്ന് തീരുമാനിക്കുന്നു... വാട്സാപ്പ് തുറന്നപ്പോൾ അതാ ഷിജു കൃഷ്ണന്റെ പേരിൽ രണ്ടു പ്രോഫിലെകൾ. നോക്കുമ്പോൾ രണ്ടിലും ആള് ഓണ്‍ലൈൻ ആണ്!

സ്ഥിരം ശൈലിയിൽ ഒരു ചൊറി മെസ്സേജ് ഇട്ടു തുടങ്ങാം...

പിന്നെ ഒന്നും ആലോചിച്ചില്ല, അടിച്ചു വിട്ടു...

" 3-4 സിം ഒക്കെ വെച്ച് പലരെയായി ഒരേ സമയം വളക്കുന്ന വീരാാ..."
" നീ ഷിജു കൃഷ്ണൻ അല്ലടാ ജോണ്‍ ഭാസ്ക്കറാടാാ... " (വടക്കാൻ സെൽഫീ ഫേം

ഒരു റെസ്പോണ്‍സും ഇല്ല. ശെടാ...ന്നായി ഞാൻ ഇരിക്കുമ്പോൾ ആണ്, 2 മിനുട്ടിനുള്ളിൽ മറ്റേ പ്രൊഫൈലിൽ നിന്നും മെസ്സേജ്..

" ആ നമ്പർ  എവിടുന്നു കിട്ടി ??? "

" ബുഹഹഹഹാ " എന്ന് ഞാനും ഒരു റിപ്ലൈ കൊടുത്തു.

അടുത്തൊരു ചൊറി മെസ്സേജ് മുഴുവൻ ടൈപ്പ് ചെയ്തു തീരും മുമ്പേ മറ്റൊരു നമ്പറീന്നു ഒരു കാൾ.

" ആരടേ ഈ പാതിരായ്ക്ക്?...

ചോദ്യം മുഴുമിക്കും മുമ്പേ മറുതലക്കൽ വെപ്രാളം...

" ചേട്ടന്  ആ നമ്പർ എവ്ടുന്നു കിട്ടി...?"

ശബ്ദം കേട്ടപ്പോൾ ആളെ മനസിലായി... പി. പി. ഷിജു കൃഷ്ണൻ അഥവാ ഷിജു കൃഷ്ണൻ പി. പി. !

ഞാൻ പറഞ്ഞു.. " ആ എന്റെ മൊബൈലിൽ സേവ് ചെയ്തു കിടപ്പുണ്ടയിർന്നു, ഇപ്പൊ ചുമ്മാ നോക്കിയപ്പോ കണ്ടു, അതുകൊണ്ട് മെസ്സേജ് അയച്ചതാ "

ഷിജു: " അയ്യോ ചേട്ടാ, അത് എന്റെ നമ്പറല്ല ! ഞാൻ കെട്ടാൻ പോണ പെണ്‍ കുട്ടിയുടെ നമ്പറാ ! 

അവൾ എന്നെ ഇപോ വിളിച്ചിട്ട് ചോദിക്കുവ "ആരാ ഈ കർണ്ണൻ, എനിക്ക് 2 മെസ്സേജ് അയച്ചല്ലോ"

വീടിനടുത്തുള്ള ചേട്ടനാ എന്ന് പറഞ്ഞപോൾ അവൾക്കു കിട്ടിയ മെസ്സേജ് എനിക്ക് ഫോർവേഡ് ചെയ്തു തന്നു... എന്നാലും ചേട്ടാ പാതിരാത്രി കുടുംബ കലഹം ഉണ്ടാക്കിയപോൾ സമാധാനം ആയില്ലേ..."

** ഞാൻ പ്ലിങ്ങോട് പ്ലിംഗ് ! **

"ചേട്ടന് ആ നമ്പർ എവ്ടുന്നു കിട്ടി, ഞാൻ വിളിച്ചിട്ടുണ്ടെന്നു തോന്നുന്നു ആ നമ്പറീന്നു...

** പെട്ടന്നൊരു ഫ്ലാഷ് ബാക്ക് **

എന്റെ മൊബൈൽ വെള്ളത്തിൽ  വീണു കേടായി കുറച്ചു മാസങ്ങള്ക്ക് മുമ്പ്, അങ്ങനെ എല്ലാ കോണ്ടാക്റ്റ്സും പോയി, ആരുടേയും നമ്പറില്ലാത്ത സമയത്താണ് ഈ പി. പി. ഷിജു വിളിക്കുന്നത്, അവന്റെ ബൈക്ക് സ്റ്റാർട്ട്‌ ആവണില്ല, ചേട്ടന്റെ ബൈക്ക് ഒന്ന് തരുമോ എന്ന്... എവ്ടെയോ എന്തോ അത്യാവശ്യത്തിനു പോകാനാ... എന്നാണു അവൻ അന്ന് പറഞ്ഞത് ! ഇവന്റെ നമ്പർ ആണെന്ന് കരുതി ഞാൻ അത് സേവ് ചെയ്തു അപ്പോൾ തന്നെ.

പിന്നെ എപ്പോഴോ ആയിരിക്കണം അവന്റെ നമ്പർ  വേറെ സേവ് ചെയ്തത്... എല്ലാം ഒറ്റ നിമിഷത്തിൽ ബൾബ്‌ കത്തും പോലെ തെളിഞ്ഞു വന്നു...

അപ്പോഴും മറുതലക്കൽ വെപ്രാളം തുടരുകയാണ് !

" .... ആരുടെയോ കഞ്ഞിയിൽ പാറ്റ...  അവളിപ്പോ എന്നോട്... ചേട്ടൻ ഒന്ന് മെസ്സേജ് അയക്കണം... "

ഒരു അവസരം വീണു കിട്ടിയാൽ അത് മുതലെടുക്കണം എന്നാണല്ലോ...
ഞാൻ പതുക്കെ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... " ഒരു പെണ്ണിന്റെ ജീവിതം രക്ഷിക്കാൻ പറ്റുമോ എന്ന് ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ... "

മറുതലക്കൽ വെപ്രാളം തീരുന്നില്ല !

" ....  ഞാനും ശ്രമിച്ചതാ... ഇനി ചേട്ടൻ തന്നെ... "

എല്ലാം മനസിലായ ഞാൻ... " എല്ലാം നമുക്ക് പറഞ്ഞു ശരിയാക്കം, നീ വെപ്രാളപ്പെടാതെ " എന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു.
എന്നിട്ട് വീണ്ടും ചോദിച്ചു, " ഇതേതു നമ്പർ ? "

" ചേട്ടാ ഇത് എന്റെ ലാബിലെ നമ്പറാണ്. "

" പ്ഫാ... ഓരോ നേരം തോന്നിയ നമ്പറീന്നു വിളിച്ചോണം, കണ്ഫ്യുഷൻ ഒണ്ടാക്കാനായിട്ടു, എന്നിട്ടിപ്പോ... ആ പോട്ടെ.. എല്ലാം ഓക്കേ ആക്കാം. "

അങ്ങനെ ഫോണ്‍ വെച്ചു, അപ്പോൾ തന്നെ ഞാൻ "ഷിജുന്റെ നമ്പർ ആണെന്ന് കരുതിയാ മെസ്സേജ് അയച്ചേ, വെറുതെ ചൊറിയാനായി, അല്ലാതെ അതിലൊന്നും ഒരു കാര്യവും ഇല്ല, സോറി... അവൻ തികഞ്ഞ മാന്യനാ, പെണ്‍പിള്ളേരുടെ മുകത്ത് പോലും നോക്കാത്തവനാ... "

അങ്ങനെ അപ്പോൾ തോന്നിയപോലോക്കെ കാര്യം പറഞ്ഞു മെസ്സേജ് അയച്ചു അവള്ടെ നമ്പറിലേക്ക്.

എന്തോ.. ഒരാൾക്ക്‌ പണി കൊടുത്തേൻറെ സന്തോഷത്തിൽ ആണെന്ന് തോന്നുന്നു, ഞാൻ പെട്ടെന്ന് ഉറങ്ങി... സമാധാനത്തോടെ...

പിന്നീട് എന്തായി എന്ന് എനിക്ക് അറിയില്ല...