Friday 18 October 2013

പോലീസ് ബീറ്റ് (Police Beat)

പോലീസ് ബീറ്റ് (ഒരു ട്രു സ്റ്റോറി)

സമയം രാത്രി 2 മണിയോട് അടുക്കുന്നു. ലോക്കൽ സ്റ്റേഷനിൽ നിന്നും പോലീസുകാർ ബീറ്റിന് ഇറങ്ങുന്ന നേരം...

പുതുതായി ചാർജ് എടുത്ത രണ്ടുപേർക്കാണ് അന്നത്തെ ബീറ്റിനുള്ള നറുക്ക് വീണത്‌. പോരെങ്കിൽ കള്ളന്മാരുടെ ശല്യം പല തവണ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള, സൊസയിറ്റിയിലെ  പല ഉന്നത ഉദ്യോഗസ്ഥരും പാർക്കുന്ന കോളനിയിലും. ആദ്യ ദിവസം, അല്ല ആദ്യ രാത്രി  തന്നെ ഒരു അറസ്റ്റോ  മറ്റോ രേഖപ്പെടുത്തിയാൽ തങ്ങളുടെ ഭാവിയിലേക്ക് അത് ഗുണം ചെയ്യും എന്ന് മനസ്സിൽ കണ്ടാണ്‌ അവർ രണ്ടുപേരും ഇറങ്ങിയത്.

ഒന്നാമൻ ബുള്ളട്ടിന്റെ കിക്കെർ അടിക്കുമ്പോൾ കള്ളനെ ചെയിസ് ചെയ്തു പിടിക്കുന്നത് വിഭാവന ചെയ്യുകയായിരുന്നു. രണ്ടാമൻ ഓടിച്ചിട്ട്‌ പിടിച്ചു അടി പൊട്ടിക്കുന്നതും, തുടർന്നുള്ള അറെസ്ട്ടും.

അവർ അങ്ങനെ കോളനി കറങ്ങുകയാണ്... ഇനി അകെ രണ്ടു ലേൻ മാത്രം ബാക്കി, ഒരു കള്ളനെ പോയിട്ട് ആരോടെങ്കിലും പറയാൻ ഇൻറ്ററസ്റ്റിംങ്ങ് ആയാ ഒരു കാഴ്ച കണ്ടത് പോലും ഇല്ല. വെറുതെ ഉറക്കം കളഞ്ഞതാകുമോ എന്ന് അവർ ഭയന്നു, എങ്കിലും അവർ സദാ ജാഗരൂകരായിരുന്നു. (ചെലപ്പോ ബിരിയാണി കിട്ടിയാലോ)

അങ്ങനെ പോകുമ്പോളാണ് അതാ ഒരു വീട്ടില് വെളിച്ചം കാണുന്നു.. അവരാ ലെയിനിലേക്കു കേറി. ബാക്കി ഒരു വീടിലും പ്രകാശത്തിന്റെ തരിമ്പു പോലും ഇല്ല. ഇനി അഥവാ വല്ല കള്ളനും ആളില്ലാത്ത വീട്ടില് കയറിയതണങ്കിലൊ... അവരുടെ വരവിനു മുന്നറിയിപ്പ് കൊടുക്കണ്ട എന്ന് കരുതി ബൈക്ക് ഒരു മതിലിനോട് ചേർത്ത് ഒതുക്കി വെച്ച ശേഷം അവർ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.

"വീട്ടുകാരാൻ വല്ല ടി.വി കാണുന്നതാണെങ്കിൽ...?" ഒന്നാമൻ ചോദിച്ചു.
"എന്നാൽ നമുക്ക് ജസ്റ്റ്‌ ഒന്ന് നോക്കിയിട്ട് പോയേക്കാം" രണ്ടാമൻ പറഞ്ഞു.

അടുത്ത് എത്തിയപോൾ ആണ് അവർ അത് ശ്രദ്ധിച്ചത് അത് ആ വീടിൻറെ പിൻവശം ആണ്. മുൻവശം മറ്റൊരു ലെയിനിലേക്കു തുറക്കുന്ന ഒരു വീടായിരുന്നു അത്.
ആരെടാ ഈ രാത്രി അടുക്കളയിൽ അവർക്ക് എക്സയിട്ട്മെൻറ് ആയി.

പതുങ്ങി അവർ ചെന്ന് നോക്കുമ്പോൾ ഒരുത്തനതാ അവിടെ തറയിൽ കുനിഞ്ഞിരിക്കുന്നു. ഹാളിൽ ആണ് അവൻ ഇരിക്കുന്നത്. അവന്റെ പുറകുവശം മാത്രമേ കാണാൻ പറ്റുന്നോള്ളു, അതുകൊണ്ട് അവൻ അവിടെ കുനിഞ്ഞിരുന്നു എന്ത് ചെയ്യുകയാണെന്ന് അവര്ക്ക് കാണാൻ കഴിഞ്ഞില്ല. അവിടെയും ലൈറ്റ് കിടപ്പുണ്ട്. രണ്ടാമത് ഒന്ന് ആലോചിക്കാതെ അവർ മതിലെടുത്തു ചാടി അടുക്കള വാതിൽ  വഴി വീട്ടിലേക്കു കയറി നോക്കുമ്പോൾ അവൻ എന്തോ ആയുധങ്ങൾ ഒക്കെ നിരത്തി വെക്കുകയാണ് തറയിൽ. പുതിയ എന്തോ സൈസ് ആയുധമാണ്, അവർ ഇതുവരെ കണ്ടിട്ടില്ല.

പിന്നെ ഒട്ടും അമാന്തിക്കാതെ അവർ ചാടി അവന്റെ മേൽ വീണു (*നിലവിളി*) കോളറിൽ പിടിച്ചു പൊക്കി ശ്വാസം വിടാതെ ചോദിച്ചു..
"നിനക്കൊക്കെ കക്കാൻ ഞങ്ങടെ ഏരിയ തന്നെ വേണം അല്ലേടാ?"
"കക്കാനോ? വാട്ട്‌ യു സയിംഗ് മാൻ?" അവൻ മറുചോദ്യം ചോദിച്ചു.
"പിന്നെ ഇതെന്താട ഇത്? പൂട്ട്‌ തുറക്കാനുള്ള സൂത്രമോ? ഇപ്പോഴത്തെ കള്ളന്മാർ ഒക്കെ ഹൈ-ടെക് ആയി തുടങ്ങിയെന്നു നമുക്ക് അറിയാം."
"അയ്യേ അല്ല, ഇത് എന്റെ ഡ്രാഫ്റ്റർ ആണ്. നാളെ ഒരു അസ്സയിന്മെന്റ് ഉണ്ട്"

അവൻ ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനെ പോലെ നിർത്താതെ ചിരിക്കാൻ തുടങ്ങി. അപ്പോളേക്കും വീടുകർ ഉണർന്നു താഴെ എത്തി.

അവൻ ഗ്രാഫിക്സിനെ കുറിച്ചും, ഡ്രാഫ്റ്ററിനെ കുറിച്ചും എല്ലാം വിശദീകരിച്ചു കൊടുത്തു കൂട്ടച്ചിരിക്കിടയിൽ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് 2nd ഇയർ പഠിക്കുവാണ്  ചെക്കൻ. അല്ലാതെ കള്ളൻ അല്ല. അതൊക്കെ വിശദീകരിച്ചത് അവന്റെ അച്ഛനായിരുന്നു.

അവൻ അസയിന്മന്റ്റ് ചെയ്യുകയാണ്, നാളെ സബ്മിറ്റ് ചെയ്യാൻ ഉള്ളതാ. കാറ്റ് കയറാൻ വേണ്ടി വാതിൽ തുറന്നിട്ടതാനെന്നും പറഞ്ഞു. പോലീസുകാർക്ക് തങ്ങളുടെ അമളി ബോധ്യമായി. എഞ്ചിനീയറിംഗ് കോളേജിൽ കേറിയിട്ടില്ലാത്ത അവർ ഡ്രാഫ്റ്റർ ആദ്യമായി കാണുകയായിരുന്നു.

 വീട്ടുകാരോടും, അവനോടും ക്ഷമ പറഞ്ഞു ഇറങ്ങിയ ശേഷം എന്തായാലും ഇക്കഥ സ്റ്റേഷനിലെ മറ്റാരും അറിയരുതെന്ന് അവർ പരസ്പരം സമ്മതിച്ചു മൂളി.

"ഇതാണ് പറയുന്നത് പഴഞ്ചൊൽ മേൻ പതിർ  നഹി ഹേൻ എന്ന്"
"ഏതു പോലീസുകാരനും ഒരബദ്ധം പറ്റും"
അവർ രണ്ടാളും ചിരിച്ചുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു സ്ഥലം വിട്ടു.


(കടപ്പാട് - ഗാരി കുരിയൻ പോൾ)