Thursday 22 November 2012

സുഖ വാസം

സുഖ വാസം

കഥ തുടങ്ങുന്നത് ഒരു ദുബായ് വേനല്‍ കാലത്ത്. മലയാളിയായ, അല്ല തിരോന്തോരത്ത് കാരന്‍ ഗോപന്‍ വിമാനം ഇറങ്ങി, ഇമ്മിഗ്രേഷന്‍ പരിപാടികള്‍ എല്ലാം കഴിഞ്ഞു വിമാനത്താവളത്തിന് പുറത്തിറങ്ങി. നല്ല ചൂട്. ആകെ ഒന്ന് പരതി  നോക്കി, ഇല്ല തന്നെ 'റിസീവ്' ചെയ്യാന്‍ ആരും വന്നിട്ടില്ല. അല്ലെങ്ങില്‍ തന്നെ ആര് വരാന്‍ ആണ്. ഒരു ജോലി അന്വേഷിച്ചു എത്തിയതാണ് ഗോപന്‍. ഗോപന്റെ മൂന്നാം വരവ്. ഒന്നില്‍ പിഴച്ചാല്‍ മൂന്നു എന്നാണല്ലോ.

കുറെയേറെ  പരിചിതര്‍ ഉണ്ടെങ്ങിലും എല്ലാരും ജോലിക്ക് പോയി കാണും. അന്ന് ഒരു ഒഴിവു ദിനം ആയിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ആരും വിളിക്കാന്‍ വരാത്തത്. ഗോപന്‍ നേരെ അവന്റെ കൂട്ടുകാരന്റെ ഫ്ലാടിലേക്ക് ഒരു ടാക്സി എടുത്തു. അതെ അവന്‍ ടാക്സി യിലെ സഞ്ചരിക്കു . കയ്യില്‍ അഞ്ചു പൈസ അല്ല അഞ്ചു ദിര്‍ഹം ഇല്ലെങ്കിലും അവന്‍ ഒരിക്കലും ആഡംബരത്തിന് ഒരു കുറവും കാണിക്കാറില്ല. ഇത്തവണ നാട്ടിലെ ഒരു അകന്ന ബന്ധുവിന്റെയ്ന്നു കടം വാങ്ങിയ കാശുമായി ആണ് വരവ്. ലക്‌ഷ്യം ജോലി തന്നെ. പിന്നെ പറ്റിയാല്‍ ഏതെങ്കിലും ഒരു കൂട്ടുകാരന്റെ ചിലവില്‍ സുഖവാസവും. ആ ടാക്സി യാത്രയില്‍ അവന്‍ എല്ലാം കണക്കു കൂട്ടി.

ഫ്ലാറ്റ് എത്തിയ അവന്‍ അറിഞ്ഞത് കൂട്ടുകാരന്‍ നാട്ടില്‍ പോയെന്നാണ്. ശൊഹ്! ഇനി ഇപ്പ  എന്തര് ചെയ്യാന്‍. ങാ കളിക്കളെ സുരേശന്റെ ഫ്ലാറ്റില്‍ പോയി നോക്കാം. സുരേഷ് ഫ്ലാറ്റില്‍ തന്നെ ഉണ്ടായിര്നു. "നീ എന്താടാ എന്നെ വിളിക്കാന്‍ വരാത്തെ ?" ഗോപന്‍ ആരാഞ്ഞു.

"വേലിയില്‍ ഇരിക്കണ  പാമ്പിനെ എന്തെര്നെടെയ് വണ്ടി പിടിച്ചു വീട്ടില്‍ കേറ്റണ ?"..

"ഓഹോ അപോ ഞാന്‍ ഒരു ശല്യം എന്നാണ് നീ പറഞ്ഞോണ്ട് വരണത് അല്ലെ?" ..

"ഇനി ഇപ്പ പറഞ്ഞിട്ട് എന്തിനു, നീ വല്ലോം കഴിച്ചടെയ് ?"..

"ഇല്ല കഴിക്കണം, ഇവിടെ വല്ലോം ഒണ്ട?"..

"ഇല്ലളിയ, നീ വരുമെന്ന് ഞാന്‍ ഓര്‍ത്തില്ല. ഇന്ന് ക്ലീനിംഗ് ഡേ ആണ്. രാവിലെ മുതല്‍ തുടങ്ങിയതാ. നാല് മാസത്തെ ചവറു എങ്കിലും കാണും. നീ പുറത്തു
പൊയ് കഴിച്ചിട്ട് വാ, അപ്പോഴേക്കും ഇത് തീരും. കയ്യില്‍ കാശുണ്ടാ?"..

"ഓ, കടം വാങ്ങിയ ഒരു 10 ഞാന്‍ മാറി, ഇപ്പോള്‍ ഒരു 700 ദിര്‍ഹം എങ്കിലും കാണും. അത് കഴിഞ്ഞു ഞാന്‍ ഒസ്സിക്കോളാം അളിയാ"..

"മാരണം ആകുമോ ഈശ്വര.. "

"നിന്റെ വണ്ടി ഞാന്‍ എടുക്കണേ, പൊയ്ട്ടു വരം."

വണ്ടിയും എടുത്തു ഗോപന്‍ ഇറങ്ങി. പ്രീ ഡിഗ്രിക്ക് പഠിചിരു ന്നപോള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ അവന്റെ മനസ്സില്‍ തത്തി കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. "സ്വാന്തന്ത്ര്യം.." നാട്ടില്‍ എല്ലാരുടെയും ശകാരങ്ങളും കേട്ട്, പത്തിന്‍റെ പൈസ ഇല്ലാതെ, വെള്ളമടിക്കാന്‍ പോലും കാശില്ലാതെ, മുറിക്കുള്ളില്‍ തന്നെ കഴിച്ചു കൂട്ടിയ എത്രയെത്ര 'ഡ്രൈ ഡേസ് ',പോരാത്തതിന് പണി കളഞ്ഞു ഇങ്ങനെ നടക്കുന്നതില്‍ ഭാര്യയുടെ കുത്തുവാക്കുകളും. ജീവിതം നരകം ആകാന്‍ വേറെ എന്തെങ്ങിലും വേണോ? ഭാര്യക്ക്‌ ജോലി ഉണ്ടായിരുന്നത് കൊണ്ട് അവളുടെ കാര്യം അവള് നോക്കും. എല്ലാത്തില്‍ നിന്നും മോചനം. താല്‍കാലികം ആയിരുന്നാല്‍ കൂടി അത് ഒരു മോചനം തന്നെ,

ഇങ്ങനെ ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോള്‍ ആണ് അവിടെ അതാ വലതു വശത്ത് ഒരു വലിയ ഹോട്ടല്‍. BAR 'ബീര്‍' എന്നൊരു സീന്‍ ഓര്‍മ  വന്നു. ഒന്ന് ചിരിച്ചു. പതുക്കെ ബ്രേക്ക്‌ ഇട്ടു. പാര്‍ക്കിംഗ് ലോട്ടില്‍ പോയി പാര്‍ക്ക്‌ ചെയ്തു. അകത്തു കയറി. വണ്ടി ഓടിക്കാന്‍ ഉള്ളതാണെന്ന് ഓര്‍ക്കാതെ വീശി 5 പെഗ്. 'ഹാ ഇന്നിനി ഒന്നും കഴിചില്ലെങ്ങിലും വേണ്ടില്ല, പോയി കിടന്നു ഉറങ്ങിയാല്‍ മതി, വിമാനത്തിലെ മദാമ്മ ഹോസ്റ്റെസ് മൂന്നാം പെഗ് ചോദിച്ചപോള്‍ തന്നില്ല !'

സ, ക്ഷ, ള്ള ആകൃതിയില്‍ റോഡില്‍ കൂടില്‍ വണ്ടി ഓടിച്ചയാളെ വട്ടം കടന്നു ഒരു പേല പ്രാടോ നിന്നു. (അവിടെയൊക്കെ പേല = പോലിസ് ഓടിക്കുന്നത് കണ്ടം ചെയ്യാറായ ജീപ്പ് അല്ല) മുറി ഹിന്ദിയും മുക്കാല്‍ അറബിയും പൊന്നെ കുറെ ഉറുദു ഉം  ചേര്‍ത്ത് എന്തെക്കെയോ തെറി അഭിഷേകം നടത്തി. വലുതായി  മനസിലാവാതോണ്ട് ഭാഗ്യം ! എങ്കിലും കുറെചൊക്കെ പിടികിട്ടി. കയ്യില്‍ ഇരിക്കണ ബാക്കി 500 മതിയാവില്ലെന്ന് മനസിലായി. 5000 ആണ് പിഴ. പോരാത്തതിന് ജയില്‍ വാസവും. നാട്ടില്‍ പോലും പോലീസെ സ്റ്റേഷന്‍ കണ്ടിട്ടില്ലാത്ത താന്‍...

വണ്ടി അവര് കൊണ്ട് പൊയ്. സുരേഷ് അത് വീണ്ടെടുത്ത്‌, തുക കെട്ടി. പക്ഷെ തനിക്കു ജയില്‍ വാസം കഴിഞ്ഞേ ഇറങ്ങാന്‍ പറ്റു. ആദ്യം പേടി തോന്നി. പിന്നെ അത് മാറി. ജയിലില്‍ മലയാളികള്‍ക് പ്രത്യേകം ഏരിയ ഉണ്ട്. അവിടെ മലയാളി ആണ് രാജാവ്‌. ജയിലിലും തട്ടിപ്പ് ചെയ്തു ജീവിക്കുന്ന കുറെ മലയാളികള്‍. കവല്‍ക്കരിലും ഒന്ന് രണ്ടു മലയാളികള്‍ ഉണ്ടായിര്നു. പോരെ പൂരം. ബന്ഗ്ലാക്കാരനും ഫിലിപ്പീനിക്കും കൊടുക്കേണ്ട ഭക്ഷണം വരെ മലയാളി തിന്നും. അതാണ്‌ മലയാളി, എവിടെ പോയാലും സുഖമായി ജീവിക്കും. ഒരു പണിയും എടുക്കണ്ട. നാട്ടിലെ ജയില്‍ പോലെ രാവിലെ പാറ പൊട്ടിക്കാന്‍ വിടില്ല. (സിനിമയില്‍ കണ്ട പരിചയം മാത്രേ ഒള്ളു) സുഖ ജീവിതം.

45 ദിവസം. രാവിലെ 7നു കുളിക്കണം, അത് കഴിഞ്ഞേ ഭക്ഷണം തരു, ഫ്രൂട്സും സീറിയല്‍സും അല്ലെങ്ങില്‍ ബ്രെഡും മുട്ടയും പാലും, പിന്നെ ഉറങ്ങാം 1.30 വരെ. അല്ലെങ്ങില്‍ 100 കണക്കിന് DVD കള്‍ ഉണ്ട്, മലയാളം, ഹിന്ദി, തമിഴ് ,ഇംഗ്ലീഷ് , സിനിമ കാണാം. അല്ലാത്തവര്‍ക് ജിം. ഉച്ചക്ക് ബിരിയാണി, ഉഗ്രന്‍ സംഭവം. അപോഴും ഫ്രൂട്സ് . ഫ്രൂട്സ് പിന്നെ മലയാളിയുടെ സെല്ലില്‍ ആയിരിക്കും സ്റോക്ക്  ചെയ്യല്‍. മറ്റുള്ള ഭാഷക്കാരുടെ പങ്ക് കൂടെ തങ്ങള്‍ക് കിട്ടും. എങ്ങനെ എന്ന് ചോദിക്കല്ല്, (കുറെ ടീട്ടയില്‍ ആയി പറയേണ്ടി വരും) സ്ഥലം, സമയം പോര. ഊണ് കഴിഞ്ഞാലും ഉറങ്ങാം അല്ലെങ്ങില്‍ അപോഴും മേല്‍പ്പറഞ്ഞ സിനിമ, ജിം, മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടാം. രാത്രി റൊട്ടി, ചിക്കന്‍ കറി, വരുതതോ പോരിച്ചതോ അയ ചിക്കന്‍, വീണ്ടും ഫ്രൂട്സും പാലും. വെള്ളമടിക്കാന്‍ പറ്റിയില്ലെങ്ങില്‍ എന്ത്, 5സ്റ്റാര്‍ ഹോട്ടല്‍ താമസത്തിന് തുല്യം.

45 ദിവസം പെട്ടെന്ന് കടന്നു പോയി. കാവല്‍ക്കാരോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ അവന്റെ മനസ്സില്‍ തെല്ലൊരു വിഷമം ഉണ്ടായിരുന്നു.. ഇനി എന്ന് ഇത് പോലെ ഒരു സുഖവാസം ?