Monday 16 April 2012

ഉണരാത്ത നിദ്ര


ഞാന്‍ കിടക്കുന്നു,
ഒരിക്കലും ഉണരാത്ത നിദ്രക്ക് വേണ്ടി ഞാന്‍.

പറഞ്ഞ വാക്കും, ചെയ്ത പ്രവര്‍ത്തിയും,
എല്ലാം മരീചികയായി മാറുന്ന നേരത്ത്,
ഓര്‍മകള്‍ ഓര്‍മകള്‍ മാത്രമാക്കി,
ഒരു പിടി ചാരത്തില്‍ എല്ലാം ഒതുക്കുവാന്‍.

സ്വര്‍ണ്ണവര്‍ണ്ണത്താല്‍ തിളങ്ങുമാ-
ക്കവാടത്തിന്റെ മുന്നില്‍ ഞാന്‍ എത്തവേ,
കര്‍മ്മധര്‍മ്മങ്ങളുടെ പട്ടിക പൂര്‍ത്തിയായ്,
പുതിയൊരു ജീവനില്‍ ഉണരുവാന്‍ വേണ്ടി
അവസാന വിധിയെയും കാത്തിരിക്കുന്നു.

സ്വന്തബന്ധമില്ലാതെ, ഉറ്റവരും, ഉടയവരും,
വിതുംബുന്ന കാഴ്ചകള്‍,
കണ്ടു ഞാന്‍ കിടക്കുന്നു.