Tuesday 9 August 2011

ആകാശക്കൊട്ടാരം. (കര്‍ണ്ണഭാരം 2 )

*



ഒരു മഴത്തുള്ളി മനുഷ്യന് കനിയണം എങ്കില്‍ അവര്‍ വിചാരിക്കണം. സൂര്യ ഭഗവാനെ ഒരു നോക്ക് കാണുവാന്‍ എങ്കിലും അവര്‍ മനസ്സുവക്കണം. അവര്‍ എല്ലായിടത്തുമുണ്ട്, അവര്‍ എല്ലാം കാണുന്നു, ഒളിഞ്ഞു നിന്നും തെളിഞ്ഞു നിന്നും, പ്രത്യക്ഷമായും അപ്പ്രത്യക്ഷമായും. അവര്‍ എല്ലാം അറിയുന്നവരാണ്. എവിടെയും എത്താന്‍ കഴിയുന്നവരാണ്.

ആകാശക്കൊട്ടയില്‍ മതിലുകളില്ല കൂടാരം കെട്ടി അവര്‍ വാഴുന്നു. എനിക്കെന്നും അതൊരു കൌതുകമാണ്. അവരെ നോക്കിയിരുന്നാല്‍ അവര്‍ നമുക്ക് പലതും വെളിപ്പെടുത്തുന്നതായി തോന്നും. നോസ്ട്രടാമാസിന്റെ ഓട്ടു പാത്രത്തിലെ വെള്ളം ഭാവിയെ കാണിക്കും എന്ന് കേട്ടിടുണ്ട്. അതുപോലെയാണ് അവര്‍ എനിക്ക്, എനിക്ക് വേണ്ടതെല്ലാം മനസിലാക്കി തരാന്‍ അവര്‍ക്ക് കഴിയുന്നു. എല്ലാം കാണുന്നവരല്ലേ, എല്ലാം കേള്‍ക്കുന്നവരല്ലേ അതുകൊണ്ടാകാം അവര്‍ക്ക് ഈ ഒരു കഴിവ് സിദ്ധിച്ചിട്ടുള്ളത്.

മനുഷ്യ-ദൈവങ്ങളെയോ, ആള്‍രൂപങ്ങളേയോ എനിക്ക് വിശ്വാസമില്ല, ജ്യോത്സ്യരെയും, തീരെ ഇല്ല. പക്ഷെ ഇവരെ ഞാന്‍ വിശ്വസിക്കുന്നു, കാരണം ഇവര്‍ എല്ലാം കാണുന്നവരാണ്, അറിയുന്നവരാണ്. ഒരു മനുഷ്യന്റെ കണ്ണ് എത്താതതിനെക്കാള്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഈ ഭൂമിയുടെ അങ്ങേത്തലക്കല്‍ മുതല്‍ ഇങ്ങേതലക്കല്‍ വരെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് കാണാം. അതുകൊണ്ടുതന്നെ എനിക്ക് അവരോടു തെല്ലൊരു അസൂയയും തോന്നിയിരിന്നു.

അവരില്‍ ഒന്ന് ആക്കുവാന്‍ ഞാന്‍ ആഗ്രഹിചിരിന്നു, എങ്കില്‍ ഏതാ മനോഹരമായിരിക്കും ജീവിതം? ഭൂമിയിലെ കാഴ്ചകള്‍ മുഴുവന്‍ കാണാം, മനുഷ്യന്‍ കണ്ടതും കാണാത്തതും. എനിക്കും പറക്കാം, ഇഷ്ടമുള്ളപ്പോള്‍ രൂപം മാറാം, മഴയായി പൊഴിയാം, അതിര്‍വരമ്പുകളില്ലാത്ത രാജ്യത്തിന്‍റെ ഉടമയായി വാഴാം. ഇഷ്ടമില്ലാത്തത് കാണുമ്പോള്‍ കൊടുംകാറ്റിനോടാജ്ഞാപിക്കാം, ഇടിമിന്നലയച്ചു താക്കീത് കൊടുക്കാം. ഞാന്‍...ഒരു മേഘമായി ജനിച്ചുവെങ്കില്‍... മേഘനാഥനായി ജനിച്ചുവെങ്കില്‍..

4 comments: